Share this Article
Union Budget
കണ്ണൂരിൽ വളർത്തുനായയെ പുലി ആക്രമിച്ചതായി സംശയം
Suspected tiger attacked pet dog in Kannur

കണ്ണൂർ അയ്യങ്കുന്നിൽ വളർത്തുനായയെ പുലി ആക്രമിച്ചതായി സംശയം. വാണിയപ്പാറ അട്ടയോളി ഗോപിയുടെ നായയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിനു സമീപം കണ്ട കാൽപ്പാടുകൾ പുലിയുടേതാണ് എന്ന സംശയത്തിലാണ് നാട്ടുകാർ. സംഭവത്തെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു മുന്നേ  അയ്യൻകുന്നിലും   പരിസരപ്രദേശങ്ങളിലും  പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണ്  നായയെ ആക്രമിച്ചത് പുലിയാണ് എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories