Share this Article
KERALAVISION TELEVISION AWARDS 2025
ആദി ലക്ഷ്മി ഒരു വിസ്മയം, മൂന്നാം വയസ്സിൽ ജി കെ മനഃപാഠം
Aadi Lakshmi is a wonder, GK memorization at the age of 3

നാടിന് വിസ്മയമായി മാറുകയാണ് മൂന്ന് വയസ് പോലും തികയാത്ത കൊച്ചുമിടുക്കി  അത്യാവശ്യം ഒരു പി എസ് ഇ പരിക്ഷയ്ക്ക് വേണ്ട ജനറല്‍നോളജ്  എല്ലാം  ആദിലക്ഷ്മി ഈ ചെറുപ്രായത്തില്‍ മനപാഠമാക്കി കഴിഞ്ഞു. തൃശ്ശൂര്‍  ഊരകം പല്ലിശ്ശേരി സ്വദേശി  സതീഷ് - കവിത ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി.

അംഗനവാടിയുടെ പടി കാണാനുള്ള പ്രായം പോലും തികയാത്ത ആദിലക്ഷ്മിയ്ക്ക് മലയാളം - ഇംഗ്ലീഷ് മാസങ്ങളുടെ പേരുകള്‍, ഏഷ്യയിലെ രാജ്യങ്ങളുടെ പേരുകള്‍, കേരളത്തിലെ 44 നദികളുടെ പേരുകള്‍, കേരളത്തിലെ മന്ത്രിമാരുടെ പേരുകള്‍ തുടങ്ങി എല്ലാം മന പാഠമാണ്.

ഇംഗ്ലീഷിൽ ഒരു സ്വാതന്ത്രദിന പ്രസംഗം വരെ നടത്താനും ആദി ലക്ഷ്മി തയ്യാറാണ്. സൗരയുഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍, സാംസ്‌ക്കാരിക സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളുടെ പേരുകള്‍ എല്ലാം മനപാഠമാക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. അമ്മ കവിതയാണ് ഈ കൊച്ചുമിടുക്കിയുടെ ജേഷ്ഠനായ ആദിശങ്കറിനെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചിരുന്നത്. തൊട്ടടുത്ത് ഉണ്ടാകാറുള്ള  ആദി ലക്ഷ്മി അത് കേട്ടാണ് ഇത്രയും വലിയ കാര്യങ്ങള്‍ ഹൃദസ്ഥമാക്കിയത്.

ആദിശങ്കറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞിരുന്നത് ആദിലക്ഷ്മിയായിരുന്നു. പിന്നീട് ചെറിയ രീതിയിൽ പരിശീലനം നൽകിയപ്പോൾ ഈ കൊച്ചുമിടുക്കി മാതാ പിതാക്കളെയും അത്ഭുതപ്പെടുത്തി. നാടന്‍പാട്ടുകള്‍ ഒത്തിരി ഇഷ്ടമുള്ള ആദിലക്ഷ്മി നിരവധി പാട്ടുകളും പാടും. ബാല്യകാലം മികവാർന്ന രീതിയിൽ ശോഭിപ്പിക്കുന്ന ഈ കുരുന്ന് ഭാവിയുടെ വാഗ്ദാനമായി മാറുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories