Share this Article
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഐനിപ്പുളളി സ്വദേശിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ചു
accused in several criminal cases, has been charged with Kappa and sent to remand

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല ഐനിപ്പുളളി സ്വദേശി നിജിത്ത് നെ  കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചു.  ഗുരുവായൂർ, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, വധശ്രമമടക്കമുളള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്  നിജിത്ത് അടുത്തിടെയാണ് ആറുമാസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ചാവക്കാട് മേഖലകളിൽ സ്ഥിരം ക്രിമിനൽ കുറ്റ കൃത്യത്തിലേർപ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു വേണ്ട നടപടികൾ പുരോഗമിക്കുന്നതായി ഗുരുവായൂർ എസിപി കെജി സുരേഷ് അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories