Share this Article
image
മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര പീഡനം; കുട്ടിയെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
A four-year-old boy was brutally abused by his stepfather in Kondoti, Malappuram; The child was transferred to a childcare center

രണ്ടാനച്ഛനിൽ നിന്നും ശാരീരികപദ്രവം നേരിട്ട 4 വയസ്സുകാരനെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ശരണബാല്യം റെസ്ക്യൂ ടീം കുട്ടിയെ റെസ്ക്യൂ ചെയ്തു സുരക്ഷ ഉറപ്പു വരുത്തി . കുടുംബം താമസിക്കുന്ന വാടക വീട്ടിൽ വെച്ച് രണ്ടാനച്ചൻ പല തവണകുട്ടിയെ പൊള്ളലേൽപ്പിക്കുകയും കുട്ടിയോട് അസഭ്യം പറയുകയും  ചെയ്യുമായിരുന്നു.കുട്ടിയുടെ ശരീരത്തിൽ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട അംഗൻവാടി ടീച്ചർ കാര്യം തിരക്കിയപ്പോളാണ് കുട്ടിക്ക് പലപ്പോഴായി രണ്ടാനച്ഛനിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ പുറത്തു വന്നത്.

കുട്ടിയുടെ മാതാവ് വീട്ടിൽ ഇല്ലായിരുന്ന സമയത്ത് കുട്ടി മൂത്രമൊഴിച്ചു എന്ന പേരിൽ പപ്പടകോൽ ചൂടാക്കി കുട്ടിയുടെ ദേഹത്ത് മുറിവാക്കുകയും ശബ്ദം പുറത്ത് കേൾക്കാതിരിക്കുവാൻ വാതിൽ അടക്കുകയും  കുളിമുറിയിലെ പൈപ്പ് തുറന്നിടുകയുമായിരുന്നു. മദ്യപിച്ച് എത്തുന്ന ഇയാൽ ഈ കുട്ടിയോട് അസഭ്യം പറയുകയും സ്വന്തം കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കാറുമാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories