Share this Article
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതിന് വിശദീകരണവുമായി എഐസിസി
AICC with explanation for not participating in Ayodhya temple consecration ceremony

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതിന് വിശദീകരണവുമായി എഐസിസി. കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതര നിലപാടാണെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കുന്നു. അയോധ്യ ക്ഷേത്രത്തോടല്ല, ആര്‍എസ്എസ് പരിപാടിയോടാണ് എതിര്‍പ്പ്. സംസ്ഥാനങ്ങളിലെ പൂജകളിലോ ചടങ്ങുകളിലോ പങ്കെടുക്കുന്നതില്‍ എതിര്‍ക്കില്ല.പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തത് കേരളത്തിലെ സാഹചര്യം കണക്കിലെടുത്തല്ലെന്നും വിശദീകരണം. അതേസമയം, കോണ്‍ഗ്രസിന് രാവണ മനോഭാവമെന്ന് ബിജെപിയുടെ വിമര്‍ശനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories