Share this Article
മൂക്കുപൊത്താതെ ഇവിടെ നടക്കാനാവില്ല...മലിനജലം കെട്ടിക്കിടക്കുന്ന കോഴിക്കോട് ബീച്ചിന്റെ ദുരവസ്ഥ
You can't walk here without covering your nose...the plight of the Kozhikode beach where sewage is accumulating

കോഴിക്കോടിന്റെ പ്രൗഢി എന്നും നിലനിര്‍ത്തുന്നതില്‍ കോഴിക്കോട് ബീച്ച് വഹിക്കുന്ന പങ്ക് ചെറുതല്ല.എന്നാല്‍ മലിന ജലം കെട്ടിക്കുന്ന ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ ആ മനോഹരിത തന്നെ കവര്‍ന്നെടുക്കുന്നതാണ്.മേഘ്‌ന മുരളി തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം. കേരളത്തിന്റ വിനോദസഞ്ചാര ഭൂപടത്തില്‍ കോഴിക്കോട് ബീച്ചിന് വലിയ സ്ഥാനമുണ്ട്. മറ്റിടങ്ങളില്‍നിന്ന് പോലും കോഴിക്കോട് വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ ഏറ്റവുംകൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇവിടെയാണ്.

എന്നാല്‍ ഇതാണ് കോഴിക്കോട് ബീച്ചിന്റെ ഇപ്പോഴത്തെ അവസ്ഥ.മൂക്ക് പൊത്താതെ ഇവിടേക്ക് എത്തുക എന്നത് ഏറ്റവും ദുഷ്‌കരം.മഴവെള്ളം ഒഴുകിപോകാനുള്ള ഓടകളിലൂടെയാണ് നഗരത്തില്‍ നിന്നുള്ള മലിന ജലം ഇവിടേക്ക് എത്തിച്ചേരുന്നത്.്.ഇത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. നിയമം ഇത്രയധികം ശക്താമയിട്ടും കോര്‍പ്പറേഷന്റെ പരിസരത്തുള്‌ള ബീച്ചിന്റെ ദുരിതാവസ്ഥ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories