Share this Article
വേറിട്ട കാഴ്ച്ച; ഗുരുവായൂരപ്പന് മുന്നില്‍ തുലാഭാരം നടത്തി 27 വിദേശി ഭക്തര്‍
separate view; 27 foreign devotees performed Tulabharam in front of Guruvayurappan

27 വിദേശി ഭക്തർ ഗുരുവായൂരപ്പന് മുന്നിൽ കൂപ്പുകൈകളോടെ തുലാഭാരം നടത്തിയത് വേറിട്ട കാഴ്ചയായി.ബ്രസീലിലെ സീതാജി യുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ഭഗവാനു മുന്നിൽ തുലാഭാര സമർപ്പണം നടത്തിയത്. 

ഫ്രാൻസ്, ബ്രസീൽ, ആസ്ത്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ 27 വിദേശി ഭക്തരാണ് ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയത്.കഴിഞ്ഞ ഏഴുവർഷമായി ഓൺലൈനിലൂടെ  കേട്ടറിഞ്ഞ ഗുരുവായൂർ വിശേഷങ്ങളും കൃഷ്ണകഥകളും അവർ ഓര്‍ത്തെടുത്തു. സനാതന ധർമ്മത്തെ പിന്തുടരുന്ന ഇവർ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് ഗുരുവായൂരില്‍  എത്തിയത്.

ആഗ്രഹിച്ചിരുന്നെങ്കിലും വെള്ളപൊക്കവും കോവിഡുമെല്ലാം മൂലം  കഴിഞ്ഞ  വര്‍ഷങ്ങളില്‍   ഇവർക്ക് കേരളത്തിൽ എത്താൻ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീർത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മർഗ്ഗം പിന്തുടരുന്ന ഇവർ ശരീര ബോധ സമർപ്പണം എന്ന സങ്കൽപത്തിലാണ് തീർത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.

തുടർന്ന് ഗുരുവായൂർ സായിമന്ദിരത്തിൽ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും പങ്കെടുത്തു. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവർ. ട്രസ്റ്റ് ചെയർമാൻ സ്വാമി ഹരിനാരായണൻ , അരുൺ നമ്പ്യാർ, വിജീഷ് മണി , അഡ്വ: രാജൻ നായർ തുടങ്ങിയവർ സന്നിഹിതരായി. തുലാഭാരസംഖ്യയായ 4,200 രൂപ ദേവസ്വത്തിൽ നല്‍കിയ ശേഷം  പിടിപ്പണം ഭഗവാന് ഭണ്ഡാരത്തിൽ നിക്ഷേപിച്ചാണ് എല്ലാവരും മടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories