അധികാരസ്ഥാനങ്ങളിലെ തുല്യപ്രാതിനിധ്യത്തിനുവേണ്ടി ശക്തമായ ആവശ്യം ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കാലങ്ങളാകുന്നു. വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിലെങ്കിലും സ്ത്രീ സംവരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് സാഹിത്യോത്സവത്തിന്റെ വേദിയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു .
ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രികള്‍ക്ക് സീറ്റ് സംവരണം ചെയ്തുകൊണ്ടുള്ള ബില്ല് നിയമമായത് കഴിഞ്ഞ വര്‍ഷമാണ്.എന്നാല്‍ നിയമത്തിന്റെ ഗുണഫലം അടുത്തൊന്നും സ്ത്രികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്.സംവരണനിയമം നടപ്പിലാകാനുള്ള ജനസംഖ്യ കണക്കെടുപ്പും,മണ്ഡല പുനര്‍ നിര്‍മാണവുമടക്കമുള്ള വ്യവസ്ഥകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടുമില്ല.
വരുന്ന തെരഞ്ഞെടുപ്പുകളിലെങ്കിലും സ്ത്രികളുടെ തുല്ല്യ പാതിനിഥ്യം നടപ്പിലാക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് ഒപ്പ് ശേഖരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളെ ഏല്പിക്കാനും അവബോധം സൃഷ്ടിക്കാനുമാണ് തുല്യ പ്രതിനിധ്യ പ്രസ്‌ഥാനം കേരളം എന്ന സ്ത്രീ കൂട്ടായ്മയുടെ ലക്ഷ്യം.