മാലിദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി മാലിദ്വീപ് വിദേശകാര്യമന്ത്രാലയം. വികസനം ഉള്‍പ്പെടെയുള്ള വിഷങ്ങളില്‍ സഹകരണം ശക്തമാക്കാന്‍ ഇരുവിഭാഗവും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
മാലിദ്വീപില്‍ നിന്ന് മാര്‍ച്ച് 15ന് മുമ്പ് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉന്നതതല ചര്‍ച്ച നടന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും മാലിദ്വീപുമായി നടത്തിയ ചര്‍ച്ചയിലാണ് സൈന്യത്തെ പിന്‍വലിക്കുന്നതിലടക്കം ധാരണയായത്. നിലവിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനും ധാരണയായി.
മാലദ്വീപിലെ ജനങ്ങള്‍ക്ക് ആരോഗ്യമേഖലയിലുള്‍പ്പെടെ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കടല്‍ സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനുമായാണ് ഇന്ത്യന്‍ സൈന്യം മാലിദ്വീപിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആടിയുലഞ്ഞതാണ് ഇന്ത്യ മാലദ്വീപ് നയതന്ത്രം.
ഇതിനിടെ, ചൈന സന്ദര്‍ശിച്ച മുയിസു 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ഇതിന് പിന്നാലെയാണയാണ് മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാര്‍ച്ച് 15എന്ന സമയപരിധി പ്രസിഡന്റ് മുഹമ്മദ് മുയിസു മുന്നോട്ട് വച്ചത്.