ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നതിനിടെ വിമാനങ്ങള്‍ റദ്ദാക്കുന്നതിന്റെ മാര്‍ഗരേഖകള്‍ പുറത്തിറക്കി ഡിജിസിഎ. മൂടല്‍ മഞ്ഞ് കാരണം പതിനേഴ് വിമാനങ്ങള്‍ വൈകിയതിന് പിന്നാലെയാണ് പുതിയ മാര്‍ഗരേഖകള്‍ പുറത്തുവിട്ടത്. ഡല്‍ഹി എയര്‍പോര്‍ട്ട് അടക്കം വിവിധ വിമാനത്താവളങ്ങളില്‍ മൂടല്‍ മഞ്ഞ് മൂലം യാത്ര റദ്ദാക്കലടമുളള അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. എയര്‍ലൈനുകള്‍ യാത്രയില്‍ കാലതാമസം നേരിടുന്നുണ്ടെങ്കില്‍ യാത്രക്കാരെ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് എസ്എംഎസ് വാട്‌സാപ്പ് അല്ലെങ്കില്‍ ഇ മെയില്‍ വഴി കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഡിജിസിഎ പറഞ്ഞു. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ മൂന്ന് മണിക്കൂറിലധികം വിമാനങ്ങള്‍ വൈകരുതെന്നും അത്തരം സമയങ്ങളില്‍ മറ്റ് ബദലിനെകുറിച്ച് യാത്രക്കാരെ അറിയിക്കണമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഈ മാനദണ്ഡങ്ങള്‍ മറികടന്ന് തീരുമാനമെടുക്കാമെന്നും ഡിജിസിഐ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.