Share this Article
Union Budget
വയനാട് മൂടക്കൊല്ലിയില്‍ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ
Kifa released a picture of a tiger catching a pig in Wayanad moodakolly

വയനാട് മൂടക്കൊല്ലിയില്‍ കടുവ പന്നിയെ പിടികൂടുന്ന ചിത്രം പുറത്ത് വിട്ട് കിഫ. കഴിഞ്ഞ ദിവസങ്ങളിലായി വാകേരി മൂടക്കൊല്ലിയില്‍ ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെത്തിയ കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കടുവ ഫാമില്‍ നിന്ന് പന്നിയുമായി പുറത്തേക്ക് ചാടുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം ലഭിച്ചത്. വനം വകുപ്പു വച്ച് ക്യാമറ ട്രാപ്പില്‍ ചിത്രം ലഭിച്ചിരുന്നു. വയനാട് വൈല്‍ഡ് ലൈഫിലെ 39 -ആം നമ്പര്‍ കടുവയാണിതെന്ന് സ്ഥിരീകരണം ഉണ്ടായിരുന്നു  . കടുവയ്ക്കായി മേഖലയില്‍ രണ്ട് കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതേ ഫാമില്‍ മൂന്നുതവണ ഈ കടുവ എത്തിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories