തെക്കൻ കേരളത്തിലെ മിനി ശബരിമല എന്നറിയപ്പെടുന്ന കുഞ്ഞയപ്പൻ ക്ഷേത്രത്തിലും മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്രയും പേട്ട തുള്ളൽ നടന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രസിദ്ധമായ ഈ കുഞ്ഞയ്യപ്പൻ ക്ഷേത്രം ഉള്ളത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര സബ് ഗ്രൂപ്പ് ഓഫീസിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം കഴിഞ്ഞദിവസം ഘോഷയാത്രയോടെ ചടയമംഗലം മഹാദേവക്ഷേത്രത്തിൽ എത്തിച്ചിരുന്നു. മകരവിളക്ക് നോടനുബന്ധിച്ച് കല്ലുമല പുത്തൻവിള വേലൻമുക്ക് ഇടയ്ക്കോട് ഇടയ്ക്കുപാറ യുപി സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും പേട്ടതുള്ളൽ മഹാദേവക്ഷേത്രത്തിനു മുന്നിൽ എത്തി. വൈകിട്ട് ആറുമണിയോടെ വലിയ ഘോഷയാത്രയുടെ ക്ഷേത്രത്തിൽ എത്തിച്ചു തിരുവാഭരണം കുഞ്ഞയ്യപ്പന്റെ വിഗ്രഹത്തിൽ ചാർത്തി.
ശബരിമലയെ അനുസ്മരിപ്പിക്കും വിധം 18 പടികൾ ഉള്ള കുഞ്ഞയപ്പൻ ക്ഷേത്രത്തിലേക്ക് സ്ത്രീകൾക്കും പ്രവേശനം ഉണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രമായതിനാൽ തന്നെ എല്ലാ വിധത്തിലുള്ള സഹായവും സർക്കാരിന്റെ ഭാഗത്തുണ്ടാകുമെന്ന് മന്ത്രി J. ചിഞ്ചു റാണി പറഞ്ഞു.
ഉത്സവത്തിന്റെ ഭാഗമായി ഇരുമുടിക്കെട്ട് ഘോഷയാത്രയും പമ്പവിളക്കിനെ അനുസ്മരിപ്പിച്ച് ഒലിപ്പുറം കടവിൽ വിളക്കും നടന്നു. തിരുവാഭരണം അയ്യപ്പഗ്രഹത്തിൽ ചാർത്തുന്ന സമയം പൊന്നമേടിനെ അനുസ്മരിച്ച് ജഡായു പാറയിൽ ദീപം തെളിയും. മകരവിളക്ക് പ്രമാണിച്ച് നൂറുകണക്കിന് ഭക്തരാണ് ഇവിടെയൊക്കെ ഒഴുകിയെത്തിയത്.