Share this Article
മദ്യക്കുപ്പി കൊണ്ട് തലയ്ക്ക്ടിച്ചു കൊല്ലാന്‍ ശ്രമം;പ്രതിക്ക് 1 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും
Attempt to kill by hitting the head with a liquor bottle; Accused gets 1 year rigorous imprisonment and Rs 15,000 fine

യുവാവിനെ മദ്യ കുപ്പി കൊണ്ട് തലയ്ക്ക്ടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും 15,000 രൂപ പിഴയും  ശിക്ഷ. തൃശ്ശൂര്‍ കരുവന്തല സ്വദേശി 58 വയസ്സുള്ള അനിൽകുമാറിനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി  ശിക്ഷിച്ചത്. വെങ്കിടങ്ങ് സ്വദേശി 47 വയസ്സുള്ള ബിന്ദുവിനെയാണ് പ്രതി  കൊലപ്പെടുത്താൻ ശ്രമിച്ചത്.. 

2015 ഒക്ടോബർ 27 നായിരുന്നു സംഭവം. കരുവന്തല കള്ള് ഷാപ്പിനു മുൻവശത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തായ സത്യനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് അനിൽകുമാർ ബിന്ദുവിനെ കയ്യേറ്റം ചെയ്തത്. രക്ഷപ്പെടാൻ വേണ്ടി തൊട്ടടുത്തുള്ള കള്ള് ഷാപ്പിലേക്ക് ഓടി കയറിയ ബിന്ദുവിനെ  അനിൽകുമാർ ഒഴിഞ്ഞ കള്ള് കുപ്പി കൊണ്ട്  തലക്ക് അടിച്ച്  പരിക്കേൽപിക്കുകയായിരുന്നു. ബിന്ദുവിന്റെ ചേട്ടനും പ്രതി അനിൽകുമാറും തമ്മിൽ ഉള്ള തർക്കമാണ്  ആക്രമണത്തിന് കാരണം.  

പാവറട്ടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എസ് അരുൺ ആണ് കേസ് അന്വേഷിച്ച്  കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 8 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ രജിത്കുമാർ ഹാജരായി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories