Share this Article
റാഫി പുതിയകടവിലിന് ജാമ്യം
latest news from palakkad

പാണക്കാട് മുഈന്‍ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ റാഫി പുതിയകടവിലിന് ജാമ്യം.  മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ റാഫിയെ അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം മുഈന്‍ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിനിടയിലാണ് വീല്‍ചെയര്‍ പരാമര്‍ശം നടത്തിയതെന്നും റാഫി മൊഴി നല്‍കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories