Share this Article
കാട്ടാക്കടയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു
Six people were injured in the clash during the wedding ceremony at Kattakkada

കാട്ടാക്കട കാപ്പിക്കാട്  ഇറയംകോട് വിവാഹ ചടങ്ങിനിടെ അക്രമം. വധുവിൻ്റെ പിതാവ് ഉൾപ്പടെ ആറ് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. വധുവിൻ്റെ പിതാവ് ബാദുഷ ബന്ധുക്കളായ ഹാജ, ഷംന, ഷഹീർ, എട്ട് വയസുകാരി ഷാജിദ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമീക ശുശ്രുഷ നൽകി ശേഷം നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെയാണ് ഇപ്പോൾ നെയ്യാറ്റിൻകര ആശുപത്രിയിൽ ഉള്ളത്. ഇന്ന് ഉച്ചക്ക് ഒന്നരയോടയാണ് സംഭവം.

കല്യാണം നടക്കുന്ന  ഹാളിൽ സുലേഖ എന്ന സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അകമത്തിന് കാരണമായത്. ക്രിമിനൽ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങൾ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. അക്രമം നടത്തിയ അർഷാദ്. ഹക്കീം, സൈഫുദീൻ ഷജീർ തുടങ്ങി 6 പേർക്കെതിരെ വിളപ്പിൽശാല പോലീസ് കേസ് എടുത്തു. സംഭവസ്ഥലത്തു പോലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടാൻ കഴിഞ്ഞില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories