അയോധ്യയില്‍ ഇന്ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ രാജ്യത്തെ നാല് ശങ്കരാചാര്യന്മാര്‍ പങ്കെടുക്കില്ല.പ്രതിഷ്ഠയില്‍ ശങ്കരാചാര്യര്‍മാര്‍ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിര്‍ മഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതി നേരത്തെ അറിയിച്ചിരുന്നു.
ജ്യോതിര്‍ മഠം , ഗോവര്‍ദ്ധന്‍ മഠം, ശൃംഗേരി ശാരദാപീഠം, ദ്വാരക ശാരദാപീഠം എന്നിവിടങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്‍മാരാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തത്.അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ നാല് ശങ്കരാചാര്യര്‍മാര്‍ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിര്‍ മഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതി നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഇത് ശാസ്ത്രങ്ങള്‍ക്ക് എതിരാണെന്നും ഇത് കൊണ്ടാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിലുടെ അറിയിച്ചു.
നാല് ശങ്കരാചാര്യന്‍മാരെ മോദി വിരുദ്ധര്‍ ആയി കണക്കാക്കേണ്ടതില്ലെന്നും അവര്‍ ശാസ്ത്ര വിധികള്‍ക്കെതിരെ ആകാന്‍ ആഗ്രഹിക്കാത്തതിനാലാണ് വരാത്തതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു.
അപൂര്‍ണമായ ക്ഷേത്രത്തിലാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത്. അതേ സമയം മോദി വിഗ്രഹം കൈകൊണ്ടു തൊടുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരിയിലെ ഗോവര്‍ദ്ധന്‍ മഠാധിപതി നിശ്ചലാനന്ദ സരസ്വതി പ്രഖ്യാപിച്ചിരുന്നു.പുരി ഗോവര്‍ദ്ധന്‍ മഠാധിപതി നിശ്ചലാനന്ദ സരസ്വതി ചടങ്ങ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജ്യോതിര്‍മഠം ശങ്കരാചാര്യരും നിലപാട് വ്യക്തമാക്കിയത്.കര്‍ണാടകയിലെ ശൃംഗേരി മഠത്തിലേയും ഗുജറാത്തിലെ ദ്വാരകയിലെ ശാരദ പീഠത്തിലേയും ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.