Share this Article
KERALAVISION TELEVISION AWARDS 2025
ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു
A boat caught fire in Beypore

കോഴിക്കോട് ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ബേപ്പൂർ തോട്ടുങ്ങൽ ഗിലേഷിന്റെ ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കായി കരക്ക് കയറ്റിയിരുന്ന ബോട്ടിനാണ് തീപിടിച്ചത്. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അഗ്നിക്കിരയായത്. യാർഡിന്റെ മറുകരയിൽ കരുവൻ തിരുത്തി ഭാഗത്തുള്ളവരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories