Share this Article
ദുരന്ത നിവാരണ സംവിധാനങ്ങളും രീതികളും പരിചയപ്പെടുത്തി ജില്ലാ ദേശീയ ദുരന്ത നിവാരണ അതോറിറ്റി
District National Disaster Management Authority introduced disaster management systems and methods

ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്.

കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നാണ്  സേനകൾ ചേർന്ന് മോക് ഡ്രില്ലിൽ അവതരിച്ചത്. യഥാർത്ഥ അപകട സാഹചര്യങ്ങളിലേത് പോലെ അപായ സന്ദേശം നൽകി പൊതുജനങ്ങളെ മാറ്റി തിരക്ക് ക്രമീകരിച്ചതിന് ശേഷമാണ്  മോക്ഡ്രിൽ തുടങ്ങിയത്. എത് വിധത്തിലുള്ള അടിയന്തര ഘട്ടം എപ്പോൾ ഉണ്ടായാലും മുൻകരുതലോടെ സുരക്ഷ സജ്ജീകരണങ്ങളുമായി സേനകൾ പൂർണ്ണ സജ്ജമാണെന്ന അറിയിപ്പുകൂടിയായി മോക്ഡ്രിൽ. അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ് സർവ്വീസും തയ്യാറായി നിന്നു. 

ഏഴ് പേരെ "രക്ഷാപ്രവർത്തനം" നടത്തി വൈദ്യസഹായം കൊടുത്തു സുരക്ഷിതമാക്കി. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചെറിയ കുഞ്ഞിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന രീതിയും പരിചയപ്പെടുത്തി. എൻഡിആർഎഫ്, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍  മോക്ഡ്രില്ലിന് നേതൃത്വം നൽകി .      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories