ആലപ്പുഴയില്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മേഘ രഞ്ജിത്ത് ആശുപത്രിയില്‍.ഡോക്ടര്‍ നിര്‍ദേശിച്ചത് രണ്ടുമാസത്തെ പൂര്‍ണ വിശ്രമം..25 ലക്ഷം വായ്പയെടുത്ത് മേഘ തുടങ്ങിയ സംരംഭം പ്രതിസന്ധിയിലാണ്.
ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയിലാണ് മേഘയ്ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. കഴുത്തിനും തലയിലുമായി രണ്ടുതവണയാണ് പോലീസ് ലാത്തി കൊണ്ട് അടിച്ചത്. അടിയുടെ ആഘാതത്തില്‍ കഴുത്തിലെ അസ്ഥികളുടെ സ്ഥാനം മാറുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയും ചെയ്തു . മേഘ ഇപ്പോഴും ആശുപത്രി കിടക്കയിലാണ് .
പത്തു മാസങ്ങള്‍ക്കു മുന്‍പ് 25 ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ സംരംഭം പ്രതിസന്ധിയിലാണ് . കിടപ്പിലായതോടെ സംരംഭം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലാ എന്നും മേഘ പറഞ്ഞു . രണ്ടുമാസത്തെ പൂര്‍ണ്ണവിശ്രമം ആണ് മേഘയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയായ മേഘ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് മാര്‍ച്ചിനിടയി പരിക്കേറ്റത് .