Share this Article
തിരുവനന്തപുരത്ത് അമ്മയെ തീകൊളുത്തിക്കൊന്ന് മകൻ
Son set his mother on fire in Vellarada, Thiruvananthapuram

തിരുവനന്തപുരം : നെയ്യാറ്റിന്‍കര വെള്ളറടയില്‍ 62കാരി വീടിനുള്ളില്‍ തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാറ കാറ്റാടി സ്വദേശി നളിനിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നളിനിയുടെ മൂത്ത മകന്‍ മോസസ് ബിബിനെ (37) പൊലീസ് കസ്റ്റഡിയിലെടുത്തു.നളിനിയുടെ ഭര്‍ത്താവ് പൊന്നുമണി ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചിരുന്നു തുടര്‍ന്ന് നളിനിയും മകന്‍ മോസസ് ബിപിനുംഇയാളുടെ ഭാര്യയുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്.

 മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മോസസ് അറസ്റ്റില്‍ ആയതോടെ ഭാര്യ പിണങ്ങി മാറി താമസിക്കുകയാണ്. ഇന്ന് രാവിലെ നളിനിയുടെ ഇളയ മകന്‍ ജയിന്‍ ജേക്കബ്ബ് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ടത.്

വീടിനു മുന്നില്‍  നിന്ന മോസസ് ആരെയു വീട്ടിനുള്ളിലേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് വെള്ളറട പൊലീസിന്റെ നേതൃത്വത്തില്‍ തീയണച്ചശേഷം. മോസസ് ബിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ഒഴികെ ശരീരം മുഴുവാനായും കത്തിക്കരിഞ്ഞ നിലയിലാണ്. വെള്ളറട പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories