മാനനഷ്ടക്കേസില്‍ ഡൊണാള്‍ഡ് ട്രംപ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഇ.ജീന്‍ കാരളിന് 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണം. ന്യൂയോര്‍ക്കിലെ കോടതിയാണ് വിധി പ്രസ്താവിച്ചത്. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കേസില്‍ കോടതി വിധിച്ചത്.1996 ല്‍ ഫിഫ്ത്ത് അവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമില്‍ വച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതുവെന്നാണ് ജീന്‍ കാരളിന്റെ പരാതി. ജീന്‍ കാരളിനെതിരെ ലൈംഗികാതിക്രമം നടത്തുകയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തുിയതിനെതിരെയുമാണ് കേസ്.
അതേ സമയം ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും സിവില്‍ ബിസിനസ് തട്ടിപ്പ് കേസും ഉള്‍പ്പെടെ ഒന്നിലധികം ക്രിമിനല്‍ കേസുകളാണ് ട്രംപ് വെവ്വേറെ അഭിമുഖീകരിക്കുന്നത്.അതേ സമയം. വിധി പരിഹാസ്യമെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ട്രംപ് പ്രതികരിച്ചു. 2024 ലെ പ്രസിഡന്റ് ഇലക്ഷന് മുമ്പായി ഉയര്‍ന്നു വന്ന കേസ് ട്രംപിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.