Share this Article
തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ധനകാര്യ സ്ഥാപനത്തില്‍ മോഷണം
Theft at a financial institution in Kodungallur, Thrissur

തൃശ്ശൂര്‍  കൊടുങ്ങല്ലൂരിൽ ധനകാര്യ സ്ഥാപനത്തിൽ മോഷണം, കമ്പ്യൂട്ടറുകളും പ്രിൻ്ററും കവർന്നു.കിഴക്കെ നടയിൽ പ്രവർത്തിക്കുന്ന സൂര്യ ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്..ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടറിലെ താഴ് മുറിച്ച് അകത്തു കടന്ന മോഷ്ടാവ് സ്ഥാപനത്തിനകത്തുള്ള ലോക്കർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഡോഗ്‌ സ്ക്വാഡും, ഫോറൻസിക് വിദഗ്ദ്ധരും തെളിവെടുത്തു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories