Share this Article
അങ്കണവാടി പ്രവര്‍ത്തകരുടെ വേതനത്തില്‍ 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍
Finance Minister KN Balagopal said that the wages of Anganwadi workers have been increased up to Rs 1000

സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകരുടെ വേതനത്തിൽ 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി ജീവനക്കാരുടെ വേതനമാണ്  1000 രൂപ വർധിപ്പിച്ചത്. അതേസമയം മറ്റ് ജീവനക്കാരുടെ  വേതനത്തിൽ 500 രൂപ കൂടും. ആകെ 60,232 പേർക്കാണ്‌ പുതിയ ആനുകൂല്യം ലഭിക്കുക.  നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories