Share this Article
KERALAVISION TELEVISION AWARDS 2025
ബ്രഹ്‌മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
India ready to export BrahMos missiles

ബ്രഹ്‌മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി  ഇന്ത്യ. മാര്‍ച്ച് പകുതിയോടെ മിസൈലുകകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍. വി. കാമത്ത് വ്യക്തമാക്കി. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളില്‍ ആരംഭിക്കും.

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആര്‍ഡിഒ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ഓര്‍ഡറുകള്‍ ഇതിനോടകം ലഭിച്ച് കഴിഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകള്‍, അര്‍ജുന്‍ ടാങ്കുകള്‍ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. പല രാജ്യങ്ങളും ഇവ വാങ്ങാന്‍ താല്‍പര്യം അറിയിച്ചതായാണ് റിപ്പേര്‍ട്ടുകള്‍. സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമാകുമെന്നാണ് കണക്കൂകൂട്ടല്‍.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories