മഹാ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രണ്ടു ഉപമുഖ്യമന്ത്രിമാര്‍ അടക്കം എട്ടു പേരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഒന്‍പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
ബിഹാറില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് ഒടുവില്‍ നടന്നത് എല്ലാവരും പ്രതീക്ഷിച്ചത് പോലുള്ള ഒരു ക്ലൈമാക്‌സ്.ജെഡിയു-ബിജെപി സഖ്യ സര്‍ക്കാര്‍ സത്യപ്രതി ചെയ്ത അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അലേര്‍ക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി ജെ പിക്ക് രണ്ട് ഉപ മുഖ്യമന്ത്രിമാർ
ഉപമുഖ്യമന്ത്രിമാരായി ബിജെപി അംഗങ്ങളായ സാമ്രാട്ട് ചൗധരി,വിജയ് സിന്‍ഹ എന്നിവര്‍ ഉള്‍പ്പടെ എട്ടു പേരും നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച രാവിലെയാണ് ജെഡിയു-ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യം വിട്ട നീതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.ജെഡിയു നിയമസഭ കക്ഷി യോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു.പിന്നാലെയാണ് ബിജെപി-ജെഡിയു സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേറ്റത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ള നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
വിമർശനവുമായി കോൺഗ്രസ്
അതേസമയം നിതീഷിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തി.ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബിഹാറില്‍ ജെ.ഡി.യു അവസാനിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിതീഷിന്റെ മാറ്റം പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
വഞ്ചനയില്‍ വിദഗ്ധനാണ് നിതീഷ് കുമാര്‍ എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.അതേസമയം കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 9 എംഎല്‍എമാരൈ കുറിച്ച് വിവരമില്ല. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം റദ്ദാക്കി.