Share this Article
യുവതി വിദ്യാര്‍ഥിനിയെ മദ്യംകൊടുത്ത് ലൈംഗികപീഡനത്തിന് ഇരയാക്കി;പ്രതിക്ക്‌ 13 വര്‍ഷം കഠിനതടവ്‌
The young woman gave alcohol to the student and sexually assaulted; the accused was sentenced to 13 years rigorous imprisonment

തിരുവനന്തപുരത്ത് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന്  മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ 13 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. അരുവിക്കുഴി സ്വദേശി സന്ധ്യയ്ക്കാണ് ശിക്ഷ ലഭിച്ചത്.

2016 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന്  മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ പണം വാഗ്ദാനം ചെയ്താണ്  പെണ്‍കുട്ടിയെ പ്രതി സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. 

വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരെ പുറത്തു നിര്‍ത്തി പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു. പ്രതി സന്ധ്യ 13 വര്‍ഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ പത്തുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ആര്‍ പ്രമോദ് ഹാജരായി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories