Share this Article
KERALAVISION TELEVISION AWARDS 2025
5 വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
Verdict today in the case of the murder of a 5-year-old girl by her mother

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചുവയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. പയ്യാനക്കൽ ചാമുണ്ഡി വളപ്പിലെ ആയിഷ റെന എന്ന കുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്. അമ്മ സമീറയാണ് കേസിലെ പ്രതി. 2021 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ സമീറക്ക് മാനസിക പ്രശ്നമില്ലെന്നായിരുന്നു ഡോക്ടർമാർ വിലയിരുത്തിയത്. അന്ധവിശ്വാസം മൂലമുള്ള കൊലപാതകമായിരിക്കാം ഇതെന്നായിരുന്നു അവരുടെ നിഗമനം. പന്നിയങ്കര പൊലീസാണ് കേസ് അന്വേഷിച്ചത്. ഡോക്ടർമാരുടെ റിപ്പോർട്ടുൾപ്പെടെ കോടതിയിൽ നിർണായക തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കോഴിക്കോട് ജില്ലാ പോക്സോ കോടതിയാണ് കേസിൽ ഇന്ന് വിധി പ്രസ്താവിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories