Share this Article
പത്തനംതിട്ടയിൽ നിക്ഷേപ തട്ടിപ്പ്

 പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപകർക്ക്  പണം നൽകാതെ സ്വകാര്യ ഫൈനാൻസ് കമ്പനി പൂട്ടി ഉടമകൾ മുങ്ങി'. ജി & ജി ഫൈനാൻസിയേഴ്സിൻ്റെ സംസ്ഥാനത്തെ 48 ശാഖകളും അടച്ചിട്ട നിലയിലാണ്. 50 വർഷത്തിലേറെ പഴക്കമുടെ പത്തനംതിട്ട തെള്ളിയൂരിലെ ജി & ജി ഫൈനാൻസിയേഴ്സിനെന്ന് നിക്ഷേപകർ പറയുന്നു . കഴിഞ്ഞ മാസം വരെ ചെറുകിട നിക്ഷേപകർക്ക് പലിശയും നൽകിയിരുന്നു. എന്നാൽ നിക്ഷേപം പിൻവലിക്കാനും മറ്റും ആളുകൾ എത്തിയതോടെ ഉടമയായ ഗോപാലകൃഷ്ണനും , മകൻ ഗോവിന്ദും കുടുംബവും വീട് പൂട്ടി മുങ്ങുകയായിരുന്നു. ഇതോടെ നിക്ഷേപകർ വെട്ടിലായി. 

ഒരു ലക്ഷം മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട് . സംസ്ഥാന വ്യാപക കണക്കൊടുക്കുമ്പോൾ 300 കോടിയോളം രൂപയുടെ തട്ടിപ്പെന്ന് നിക്ഷേപകർ പറയുന്നു.പത്തനംതിട്ട ജില്ലയിലെ 5 സ്റ്റേഷനുകളിൽ മാത്രമായി പതിനഞ്ചോളം പരാതികൾ ഇതിനകം തന്നെ ജി ആൻഡ് ജി ഫൈനാൻസിനെതിരെ വന്നിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories