Share this Article
തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു
The elephant brought to the festival in Kunnamkulam become violent

തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. കൊമ്പൻ പാണഞ്ചേരി ഗജേന്ദ്രനാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പാപ്പാൻ വാഴക്കുളം സ്വദേശി മണിക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുന്നംകുളം ചീരക്കുളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്നതായിരുന്നു കൊമ്പനെ. ഇന്നലെ പൂരത്തിന് എഴുന്നള്ളിച്ചിരുന്നില്ലെന്ന് പറയുന്നു. പറമ്പിൽ തളച്ചിരുന്ന ആനയെ ഇന്ന് രാവിലെ തിരിച്ചുകൊണ്ടുപോകുന്നതിനിലാണ് ആന ഇടഞത്.

കെട്ടഴിച്ച് ലോറിക്ക് സമീപത്തേക്ക്  റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടെ പാപ്പാനെ  ആക്രമിക്കുകയായിരുന്നു..  എലിഫന്റ് സ്ക്വാഡും    പാപ്പാന്മാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. പരിക്കേറ്റ പാപ്പാനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories