Share this Article
image
പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം;പ്രതികള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം
Impersonation in PSC exam; Information that the accused also impersonated in the preliminary exam

പി എസ്‍ സി പരീക്ഷയിലെ ആള്‍മാറാട്ടം, പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രാഥമിക പരീക്ഷയില്‍ അമൽജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്തെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പ്രാഥമിക പരീക്ഷയിലും പ്രതികൾ ആൽമാറാട്ടം നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ. അമൽജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്ത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്.

അഖിൽ ജിത്ത് ഇതിന് മുമ്പ് പോലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെടുകയായിരുന്നു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ സഹോദരന് ജോലി കിട്ടാനായി അനുജൻ പരീക്ഷ എഴുതിയതെന്നതാണ് പോലീസിന്റെ കണ്ടെത്തൽ.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപെട്ടത്. ഇയാളുടെ നേമത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അമൽജിത്തിനുവേണ്ടി സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ വന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതികൾ വെള്ളിയാഴ്ച വൈകീട്ട് എസിജെഎം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവർ മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories