കൊല്ലം ബീച്ച് റോഡില്‍ ഗൃഹനാഥനെ ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം സ്വദേശികളായ സനോജ്, ഫിജോയ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടയ്ക്കല്‍ സ്വദേശി ബെനഡിക്ട് ജേക്കബിനെയാണ് പ്രതികള്‍ അക്രമിച്ചത്. കൊല്ലം ബീച്ച് റോഡിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ച പ്രതികളെ ചോദ്യം ചെയ്തതാണ് മര്‍ദ്ദനകാരണം.
പ്രതികള്‍ ബെനഡിക്റ്റിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ബെനഡിക്ടിന്റെ തലയോടിക്കും താടിയെല്ലിനും പൊട്ടലേറ്റിരുന്നു. സംഭവത്തിന് ശേഷം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.