Share this Article
കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും
The discussion between the Center and Kerala on the borrowing limit will be held today

കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്കാണ് ചര്‍ച്ച. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗസമിതിയായിരിക്കും ചര്‍ച്ച നടത്തുക. കെഎന്‍ ബാലഗോപാലിനെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലും ചര്‍ച്ചയില്‍ പങ്കെടുക്കും.

കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വായ്പയ്ക്ക് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി, സംസ്ഥാനത്തിന്റെ സവിശേഷവും സ്വയംഭരണപരവുമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിലുള്ള ഇടപെടലാണെന്ന് ആരോപിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories