Share this Article
സ്കൂൾ വിദ്യാർത്ഥിയെ മൂന്ന് വർഷത്തോളം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; 67കാരൻ അറസ്റ്റിൽ
67YR OLD MAN ARRESTED

കൊല്ലം കുമ്മിളിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അറുപത്തിഏഴുകാരൻ പിടിയിൽ.ഐരകുഴി പാലക്കൽ ജീ.വി. ഭവനിൽ ഗോപിനാഥൻ പിളളയാണ് അറസ്റ്റിലായത്.രണ്ടായിരത്തി ഇരുപത്തിരണ്ട് മുതൽ കുട്ടിയേ പ്രലോഭിപിച്ചും ഭീഷണിപെടുത്തിയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി വരുകയായിരുന്നു ഇയാൾ. 

അടുത്തയിടെ കുട്ടിയിൽ വന്ന മൗനവും കുട്ടി പുറത്തിറങ്ങാൻ ഭയപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട  ബന്ധുകൾ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും പറയാൻ തയ്യാറായില്ല .തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പറയുന്നത്.

പിന്നിട് കടയ്ക്കൽ  പൊലീസിൽ പരാതി നൽകി.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

കുട്ടികൾക്ക് എതിരെയുളള ലൈംഗിക അതിക്രമം  തടയൽ, ഭീഷണി പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories