Share this Article
KERALAVISION TELEVISION AWARDS 2025
ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം വിദ്യാര്‍ത്ഥിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു
A case of attempted murder has been filed against the student in the incident where a passer-by was killed after being hit by a bike

കാസറഗോഡ്,കുമ്പളയില്‍ ബൈക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 9ാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസമാണ് റോഡ് മുറിച്ചുകടക്കവേ   അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുല്ല കുഞ്ഞി ബൈക്ക് ഇടിച്ച് മരിച്ചത്. 

 കഴിഞ്ഞ ദിവസമാണ്  കുമ്പള ടൗണിൽ   നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അംഗഡിമൊഗര്‍ പെര്‍ളാടം  അബ്ദുല്ല കുഞ്ഞിയെ 9ാം ക്ലാസ് കാരന്‍ ഓടിച്ച ബൈക്ക് ഇടിച്ചത്.ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് വിദ്യാര്‍ഥികളാണ് അപകടം വരുത്തിയ ബൈകില്‍ ഉണ്ടായിരുന്നത്. ബൈക് ഓടിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുക്കയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കുവാന്‍ നല്‍കിയതിന് ആര്‍ സി ഉടമക്കെതിരെയും, രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കുവാനാണ് പോലീസിന്റെ തീരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories