Share this Article
കണ്ണ് തുറപ്പിച്ച്‌ അന്താരാഷ്ട്ര നാടകോത്സവത്തിലെത്തിയ നാടകം 'കോര്‍ണര്‍'
Eye-opening drama 'Corner' that entered international drama festival

ഫെസ്റ്റിവല്ലുകൾ എന്നും അരികു വൽക്കരിക്കപ്പെടുന്നവരുടേതുകൂടിയാണ്. സ്വന്തം സ്വത്വത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ സമൂഹം ഉയർത്തുന്ന വെല്ലുവിളിയെ തുറന്നുകാട്ടുകയാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെത്തിയ നാടകം  'കോർണർ'. പോൾ സക്കറിയയുടെ 'തേൻ' എന്ന ചെറുകഥയും വിജയരാജമല്ലികയുടെ ആത്മകഥയായ ‘മല്ലികാ വസന്ത’വും പൊറാട്ടു നാടകവും പ്രേരണയാക്കി വരുൺ മാധവൻ ഒരുക്കിയ മലയാള നാടകമാണ് കോർണർ.

വേദിയിൽ  പ്രത്യേകമായി ഒരുക്കിയ മൂലയില്‍ ആയിരുന്നു  നാടകത്തിന്റെ അവതരണം. കോർണറിൽ പതിപ്പിച്ച കണ്ണാടികൾ സമൂഹത്തെ തന്നെ തുറന്നു കാട്ടുന്നു. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വൈകാരിക അനുഭവ സംഘര്‍ഷങ്ങളുടെ ജീവിതം. കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്‍റെ രണ്ടാംനോട്ടങ്ങളെയും അതിജീവിച്ച 'കോകില'യുടെ കഥയാണ് കോർണർ.

30 വയസ്സുവരെ മനു ജെ കൃഷ്ണനും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് മല്ലികാ വസന്തം എന്ന പുസ്തകം മുന്നോട്ടുവയ്ക്കുന്ന പ്രമേയം. നാടകത്തിൽ  സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് കോകിലയിലേക്ക് മാറാൻ ശ്രമിക്കുന്ന കഥാപാത്രം. അരികു വൽക്കരിക്കപ്പെട്ട വേദിയിൽ ആത്മസംഘർഷങ്ങൾ നിറഞ്ഞ ജീവിതം തുറന്നു പിടിച്ച കണ്ണാടിയിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തി.

പോൾ സക്കറിയയുടെ തേൻ എന്ന ചെറുകഥയിലെ കരടിക്ക് കോകിലയോട് തോന്നുന്ന പ്രണയം മനുഷ്യ സമൂഹത്തിന്റെയും പരമ്പരാഗത കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതാണ്. നാടകത്തിന്റെ തനതു ശൈലിയിൽ നിന്ന് വ്യത്യസ്തമായി പൊറാട്ടു നാടകത്തിൻ്റെ ശൈലിയിലായിരുന്നു കോർണർ. ലിംഗഭേദത്തെകുറിച്ചും ലൈംഗികതയെകുറിച്ചും കാണികളുടെ ചിന്തകകളിലേക്ക് പുതിയൊരു വെളിച്ചമാണ് കോർണർ നൽകുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories