സ്വപ്ന നഗരത്തിൻെറ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഒരു കൂട്ടം യുവ ആർക്കിടെക്റ്റുമാർ. കെ.എം.ഇ.എ കോളജ് ഓഫ് അർക്കിടെക്ച്ചറിലെ 80 ഓളം വിദ്യാർത്ഥികൾ പല ഗ്രൂപ്പുകളായി തയ്യാറാക്കിയ 36 രൂപരേഖകളാണ് കൊച്ചിയിൽ പ്രദർശിപ്പിച്ചത്. കൊച്ചിയുടെയും കേരളത്തിൻ്റെയും മുഖഛായയും ജീവിത സാഹചര്യങ്ങളും മാറ്റി മറിക്കാൻ കഴിയുന്നതാണ് സ്വപ്ന നഗരത്തിൻ്റെ രൂപ രേഖ
എഡ്യൂക്കേഷണൽ കൺവൻഷൻ സെൻ്റർ, എ.ഐ ആൻ്റ് ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഇൻ്റർനാഷണൽ സയൻസ് സെൻറർ ആൻ്റ് പ്ലാനിറ്റോറിയം, കേരള ഡിസൈൻ ഹബ്, യൂത്ത് ഹബ് ആൻ്റ് റിക്രിയേഷൻ സെൻ്റർ, റിസേർച്ച് സെൻ്റർ, സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റം, ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ എന്നിങ്ങനെ ലോകോത്തര നിലവാരത്തോടെയുള്ള എഡ്യൂക്കേഷൻസിറ്റിയുടെ 36 രൂപരേഖകൾ.
കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി സ്റ്റേഷൻ പരിസരത്ത് തയ്യാറാക്കിയ വ്യത്യസ്ത പ്രദർശനം വികസന കാഴ്ചപ്പാടിൻ്റെ നേർക്കാഴ്ചയായിരുന്നു.കെ.എം.ഇ.എ കോളജ് ഓഫ് അർക്കിടെക്ച്ചറിലെ അഞ്ചാം സെമസ്റ്റർ 80 ഓളം വിദ്യാർത്ഥിക പരിശ്രമമാണ് ഇതിന് പിന്നിൽ
ചാർട്ടുകളായും ത്രി ഡി മോഡലുകളായുമാണ് രൂപരേഖകൾ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കുന്നത്. 50 വർഷം മുന്നിൽ കണ്ട് തയ്യാറാക്കിയ വികസന രൂപരേഖ യാഥാർത്ഥ്യമാക്കിയാൽ ഉറപ്പിച്ച് പറയാം കൊച്ചി പഴയ കൊച്ചി അല്ലെന്ന്.... ഒപ്പം കേരളവും.