അയവില്ലാതെ തുടരുന്ന ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം ലെബനനിലേക്കും വ്യാപിക്കുന്നു.ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള ഗ്രൂപ്പിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു.
ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള ഗ്രൂപ്പിന്റെ മുതിര്‍ന്ന കമാന്‍ഡറും മറ്റ് രണ്ട് അംഗങ്ങളും നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള .ഇറാന്‍ പിന്തുണയുള്ള സംഘടനയുടെ എലൈറ്റ് റദ്വാന്‍ ഫോഴ്സിലെ മുതിര്‍ന്ന കമാന്‍ഡറായ അലി മുഹമ്മദ് അല്‍-ദെബ്സ് ആണ് കൊല്ലപ്പെട്ടത്.
ഇക്കാര്യം ഹിസ്ബുള്ളയും ഇസ്രായേല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍-ദേബ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ഹസന്‍ ഇബ്രാഹിം ഈസ, ഹിസ്ബുള്ള പ്രവര്‍ത്തകനായ ഹുസൈന്‍ അഹമ്മദ് അഖീല്‍ എന്നിവരും കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയില്‍ നിന്നുള്ള ടെലിഗ്രാം പോസ്റ്റുകള്‍ വ്യക്തമാക്കി.അതെ സമയം പലസ്തീനില്‍ തുടരുന്ന യുദ്ധത്തില്‍ മാനുഷിക പ്രതിസന്ധി കടുക്കുകയാണ്.
യുദ്ധം, ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിലേക്കും പലസ്തീനിലെ ജനസംഖ്യയുടെ 85% ആളുകളെയും ആഭ്യന്തര കുടിയൊഴിപ്പിക്കലിലേക്കും തള്ളിവിട്ടു എന്ന് കണക്കുകള്‍ പറയുന്നു.പലസ്തീനില്‍ ഇതു വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 ത്തോടടുത്തു.