Share this Article
മൈനാഗപ്പള്ളിയില്‍ രാത്രിയില്‍ വീടിന് തീപിടിച്ചു
A house caught fire in Mainagapally at night

കൊല്ലം മൈനാഗപ്പള്ളിയില്‍ രാത്രിയില്‍  വീടിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. വെട്ടിക്കാട് മണിയമ്മയുടെ വീടിനാണ് തീപിടിച്ചത്. വീട്ടുകാര്‍  ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴാണ് തീപ്പിടിത്തം ഉണ്ടായത്.  തീപ്പിടിത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചു.  ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവം അറിഞ്ഞ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതാ സൗകര്യമില്ലാത്തതിനാല്‍ വീടിനടുത്തേക്ക് എത്താനായില്ല.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories