ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 'ജല്‍ജീവന്‍ മിഷന്‍' പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ കൊരട്ടി , കാടുകുറ്റി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം.പി. മുഖ്യാതിഥിയായി.ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ,ആളിയാര്‍ കരാറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാനം ചെയ്തു പറഞ്ഞു..
മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിനാണ് പദ്ധതി മൂലം പരിഹാരമാവുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ കൊരട്ടി പഞ്ചായത്ത് പൂർണമായും, കാടുകുറ്റി പഞ്ചായത്ത് ഭാഗികമായും മേലൂർ പഞ്ചായത്ത് പരോക്ഷമായും മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി 100 ലിറ്റർ ശുദ്ധജലം പ്രതിദിനം പദ്ധതി വഴി എത്തിക്കാനാവും.