Share this Article
KERALAVISION TELEVISION AWARDS 2025
ലഹരിമുക്ത നവകേരളം പദ്ധതിയുടെ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
Student Parliament Revenue Minister K. Rajan inaugurated

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം കുട്ടികളില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്ന് മന്ത്രി പറഞ്ഞു.

സ്വയം വഴിതെറ്റില്ലെന്നും ചുറ്റുമുള്ള സമൂഹത്തെ വഴിതെറ്റാന്‍ സമ്മതിക്കില്ലെന്നും പ്രതിജ്ഞ എടുക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം കുട്ടികളില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെയുള്ള സത്യപ്രതിജ്ഞ ചൊല്ലിയാണ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ സ്പീക്കറും പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരായും മറ്റു വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് അംഗങ്ങളുമായാണ് പാര്‍ലമെന്റ് നടന്നത്. കുരിയച്ചിറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  യു പി മുതല്‍ ഹയര്‍ സെക്കണ്ടന്‍ഡറി വരെയുള്ള ജില്ലയിലെ 132 സ്‌കൂളുകളില്‍ നിന്നായി 450 ഓളം വിദ്യാര്‍ഥികള്‍, ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories