Share this Article
വയനാട് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
The body of Paul, who was killed in the Wayanad wildelephant  attack, will be cremated today

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ ദ്വീപിലെ താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി വെള്ളച്ചാല്‍ പോളിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് നിന്നും മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോയി.വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഇടത്, വലത് മുന്നണികളും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ 2 പേരാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. ബേലൂര്‍ മഖ്‌ന ദൗത്യം ഏഴാം ദിവസവും തുടരുകയാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories