അപൂര്‍വരോഗ ചികിത്സ രംഗത്ത് നിർണായക ചുവടുവെയ്പ്പുമായി സംസ്ഥാനം. കെയര്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 37 ഐസൊലേഷന്‍ വാര്‍ഡുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
അപൂര്‍വരോഗ ചികിത്സാ രംഗത്ത് നിര്‍ണായക ചുവടുവയ്ക്കാനൊരുങ്ങുകയാണ് കെയർ പദ്ധതിയിലൂടെ കേരളം. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ലഭ്യമാക്കുക. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കൂടാതെ 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 37 ഐസൊലേഷന്‍ വാര്‍ഡുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തമാരംഭിക്കാൻ തയ്യാറെടുക്കുന്നത്. അതില്‍ പ്രവര്‍ത്തനസജ്ജമായ 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാരാണ് ഇവിടെയുണ്ടാവുക. മഹാമാരികളും പകർച്ചവ്യാധികളും നേരിടുന്നതിന് വേണ്ടിയുള്ള 90 ഐസൊലേഷൻ വാർഡുകളിൽ 10 എണ്ണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.