Share this Article
തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ KSRTC ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
An elderly man who was undergoing treatment died after being hit by a KSRTC bus while crossing the road in Thiruvananthapuram

നെടുമങ്ങാട്  ചുള്ളിമാനൂർ കൊറളിയോട് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികൻ കെ എസ് ആർ  ടി സി ബസിടിച്ച് മരിച്ചു. ചുള്ളിമാനൂർ കൊറളിയോട് സലാം മൻസിലിൽ എ അബ്ദുൾ സലാം (70) ആണ് മരിച്ചത്.

കൊറളിയോട് ജംഗ്ഷനിൽ ശനിയാഴ്ച്ച വൈകുന്നേരം 6:30ന് ആണ് അപകടം. പ്രവാസിയായ ഇദ്ദേഹം കൊറളിയോട് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തി വരുകയായിരുന്നു.ശനിയാഴ്ച്ച വൈകിട്ട് സമീപത്തുള്ള തട്ടുകടയിൽ നിന്ന് ചായ കുടിച്ച് മടങ്ങി വരുന്ന സമയത്താണ് വിതുര ഡിപ്പോയിൽ നിന്ന് ഉള്ള ബസ് ഇയാളെ ഇടിച്ച് തെറിപ്പിച്ചത്.

ഗുരുതരാവസ്ഥയിൽ പരിക്കേറ്റ അബ്ദുൾ സലാമിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന്  മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വലിയമല പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories