Share this Article
മൂന്നാര്‍ ടൗണില്‍ ഭീഷണി ഉയര്‍ത്തി കാട്ടുപോത്തിന്റെ സഞ്ചാരം
Movement of wild buffalo poses a threat in Munnar town

ഇടുക്കി മൂന്നാർ ടൗണിൽ വിരാമമില്ലാതെ വന്യ ജീവി സാന്നിധ്യം. കാട്ടാനയ്ക്കു പിന്നാലെ  നഗരത്തിൽ ഭീഷണി ഉയർത്തി കാട്ടുപോത്തും ഇറങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തി മൂന്നാർ ടൗണിൽ കാട്ടുപോത്ത് ഇറങ്ങിയത്. 

കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡന് സമീപം നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്ത് എഴര മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്.തുടർന്ന് സമീപത്തുള്ള സെറൻറ് മേരിസ് ഓർത്തോഡോക്സ് ദേവാലയവും കാട്ടുപോത്ത് സന്ദർശിക്കാൻ മറന്നില്ലാ.

ദേവാലയിത്തിന്റെ പരിസരത്ത് നിരത്തിയിട്ടിരുന്നു കാറിൽ തട്ടാതെ ഓരം ചേർന്ന് നടന്ന്  ദേശീയ പാതയിലെത്തി പിന്നിട് പഴയമുന്നാർ സി.എസ്.ഐ പള്ളിയ്ക്ക് സമീപവും ഇവിടത്തെ സ്വാകാര്യ ഹോട്ടൽ കവാടത്തിലും പ്രവേശിച്ചു.പിന്നിട് റോഡിലൂടെ മനോഹരമായി ഒരു നടത്തം

പിന്നീട് അര കിലോമീറ്ററോളം റോഡിലൂടെ സഞ്ചരിച്ച് മൂന്നാർ ടൗണിലെത്തി പഞ്ചായത്ത് റോഡിലുടെ കാടു കയറിയതോടെയാണ് ഭീതിയൊഴിഞ്ഞത്. രണ്ടു ദിവസങ്ങൾക്കു മുമ്പ് ജനവാസ മേഖലയായ അന്തോണിയാർ കോളനിയിലും കാട്ടുപോത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മൂന്നാർ - ദേവികുളം റോഡിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാർ ടൗണിലെ വന്യ ജീവി സാന്നിധ്യം വലിയ ആശങ്കയാണ് ജനങ്ങളിൽ. ദിവസങ്ങൾക്കു മുമ്പ് മൂന്നാർ ആർ. ഒ ജംഗ്ഷനിൽ എസ്.ബി.ഐ ബാങ്ക് കെട്ടിടത്തിനു സമീപം കാട്ടാന ഇറങ്ങിയിരുന്നു.

മൂന്നാർ ടൗണിൽ വന്യ ജീവി സാന്നിധ്യം കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ വനം വകുപ്പിന് എതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories