Share this Article
സമരാഗ്‌നി ഇന്നും നാളെയും എറണാകുളം ജില്ലയില്‍ പര്യടനം നടത്തും
Samaragni will be held today and tomorrow in Ernakulam district

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്നും നാളെയും എറണാകുളം ജില്ലയിൽ പര്യടനം നടത്തും. ഇന്ന്  വൈകുന്നേരം നാലുമണിക്ക്  ആലുവ മുൻസിപ്പൽ സ്റ്റാൻഡ് പരിസരത്താണ് ആദ്യ പൊതുസമ്മേളനം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. 

കോൺഗ്രസ് നേതൃത്വം നടത്തുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുകയാണ്.കർണാടക ഊർജ്ജവകുപ്പ് മന്ത്രി  കെ ജെ ജോർജ് വൈകുന്നേരം ആലുവയിൽ നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന്  ആറുമണിക്ക് മറൈൻഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനം തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്യും.  നാളെ രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാധ്യമങ്ങളെ കാണും.

തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി ഇരുവരും   കൂടിക്കാഴ്ച നടത്തും. ആശാ പ്രവർത്തകർ, കുടുംബശ്രീ തൊഴിലാളികൾ, ഐടി മേഖലയിലെ പ്രൊഫഷണലുകൾ, മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ടൂറിസം മേഖലയിൽ നിന്നുള്ളവർ, കേന്ദ്ര സംസ്ഥാന സർക്കാർ, അധ്യാപകർ, ജീവനക്കാർ, കർഷകർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നും ഉള്ളവരുമായി നേതാക്കൾ സംവദിക്കും. വൈകുന്നേരം മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories