Share this Article
image
മുഖ്യമന്ത്രിയും യുവജനങ്ങളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു
A face-to-face program was launched in thiruvananthapuram where the Chief Minister interacted with the youth

മുഖ്യമന്ത്രിയും യുവജനങ്ങളുമായി സംവദിക്കുന്ന  മുഖാമുഖം പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.

നവകേരള സദസിന്റെ തുടര്‍ച്ചയായി നടത്തിയ പരിപാടിയിൽ കല, കായിക, സാംസ്‌കാരിക, വ്യവസായ മേഖലകളില്‍ നിന്നുള്ളവർ പങ്കെടുത്തു. മാർച്ച് മൂന്ന്‌ വരെയാണ് വിവിധ ജില്ലകളിലായി മുഖാമുഖം പരിപാടി നടക്കുക.

നവകേരള സദസിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടി തലസ്ഥാനത്ത് തുടങ്ങിയത്.പല മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. 

തലസ്ഥാനത്ത് ഇന്ന് നടന്ന ആദ്യ സെക്ഷനിൽ അക്കാദമിക്ക് പ്രെഫഷണലുകള്‍, കല, കായിക, സാംസ്‌കാരിക, വ്യവസായ മേഖലകളില്‍ നിന്നുള്ളവര്‍ അടക്കം രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തു. ചരിത്രത്തെ മാറ്റി മറിക്കാൻ കഴിവുള്ളവരാണ് യുവജനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ സജി ചെറിയാൻ, ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സംവിധായകൻ ബേസിൽ ജോസഫ്, താരങ്ങളായ അർജുൻ അശോക്, അനശ്വര, അത്‌ലറ്റ് പി യു ചിത്ര, ബാഡ്മിന്റൺ താരം അപർണ ബാലൻ തുടങ്ങിയവരും  മുഖാമുഖം പരിപാടിയുടെ ഭാഗമായി. നവകേരള സദസിന്റെ തുടര്‍ച്ചയായി  ആരംഭിച്ച പരിപാടി വിവിധ ജില്ലകളിലായി മാര്‍ച്ച് 3 വരെ തുടരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories