Share this Article
കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്‌
Tempo Traveler hit behind container lorry in accident; 3 people injured

തൃശ്ശൂര്‍ ചേറ്റുവയില്‍ കണ്ടെയ്നർ ലോറിക്ക് പുറകിൽ ടെമ്പോ ട്രാവലർ ഇടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ ഉദയഭാനു, ,യൂസഫ്, ബാലൻ, എന്നിവർക്കാണ് പരിക്കേറ്റത്. ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ് മൂവരും. ഇന്നലെ രാത്രി 12ഓടെ ചേറ്റുവ പാലത്തിലായിരുന്നു അപകടം.പരിക്കേറ്റവരെ ചേറ്റുവ എഫ്.എ.സി ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചാവക്കാട് - ചേറ്റുവ ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories