കാഴ്ചയില്‍ മനോഹരമാണ് ഈ പൂന്തോട്ടം. എന്നാല്‍ ഭംഗി കണ്ട് പൂക്കളിലോ ചെടികളിലോ തൊട്ടാല്‍ മരണം സുനിശ്ചിതം. 2005ലാണ് ഇംഗ്ലണ്ടിലെ നോര്‍ത്തബര്‍ലാന്റില്‍ അന്‍വിക് ഗാര്‍ഡന്‍ എന്ന പേരില്‍ ഈ വിഷപ്പൂന്തോട്ടം ആരംഭിച്ചത്.
100ലധികം വിഷെച്ചടികളാണ് നിലവില്‍ ഇവിടുള്ളത്. എന്നാല്‍ ചെടികളില്‍ തൊടാനോ, രുചിച്ച് നോക്കാനോ, മണത്ത് നോക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മുന്‍പ് പലതവണ സന്ദര്‍ശകരില്‍ പലരും അബോധാവസ്ഥയിലേക്ക് പോയ സംഭവങ്ങളും തോട്ടത്തില്‍ ഉണ്ടായിട്ടുണ്ട്.
അത്‌കൊണ്ട് തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. ജീവനക്കാര്‍ പോലും സുരക്ഷാവസ്ത്രങ്ങളും മാസ്‌കുകളും ധരിച്ചശേഷമേ ചെടികളുമായി ഇടപെടാറുള്ളു. ഇത്രയും കുഴപ്പം പിടിച്ച തോട്ടം നിലനിര്‍ത്താനും കാരണങ്ങളുണ്ട്.
പല അസുഖങ്ങളുടെ മരുന്നുകള്‍ ഈ പൂന്തോട്ടങ്ങളില്‍ ഉണ്ട്. നിലവില്‍ കാന്‍സര്‍ രോഗത്തിനുള്ള മരുന്ന് ഇവിടുത്തെ ചെടികളില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം നമുക്ക് ചുറ്റും ഒളിഞ്ഞും പതിഞ്ഞുമിരിക്കുന്ന വിഷച്ചെടികളെ തിരിച്ചറിയാനുള്ള ബോധവല്‍ക്കണവും.