Share this Article
7 വയസ്സുകാരന് നേരെ ലൈംഗീക അതിക്രമം; അയല്‍വാസിയ്ക്ക് 8 വര്‍ഷം തടവും 35,000 രൂപ പിഴയും
7-year-old sexually assaulted; 8 years imprisonment and a fine of Rs 35,000 for the neighbor

കളിപ്പാട്ടം വാങ്ങിത്തരാമെന്ന് പറഞ്ഞ്   7 വയസ്സുകാരനെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകവെ വഴിയില്‍ വെച്ച് ലൈംഗീക അതിക്രമം നടത്തിയ കേസില്‍ അയല്‍വാസിയ്ക്ക് എട്ട് വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം പാപ്പാളി ബീച്ച് സ്വദേശി അനീഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്..

2022 ലാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടയില്‍നിന്നും കളിപ്പാട്ടം വാങ്ങിത്തരാം എന്ന് പറഞ്ഞു കുട്ടിയെ കൂട്ടി കൊണ്ടു പോയി അയല്‍വാസിയായ അനീഷ് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു. കുട്ടി സംഭവം വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍  വടക്കേക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വടക്കേക്കാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് വടക്കേക്കാട് സബ് ഇന്‍സ്പെക്ടറായിരുന്ന സുജിത്ത് അന്വേഷണം ഏറ്റെടുക്കുകയും സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ 17സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രോസിക്യുഷനു വേണ്ടി അഡ്വ. കെ.എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഡ്വ അശ്വതി, അഡ്വ. രഞ്ജിക കെ ചന്ദ്രന്‍, എന്നിവരും പ്രവര്‍ത്തിച്ചു..വടക്കേകാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷും പ്രോസിക്യൂഷനെ സഹായിക്കാനുണ്ടായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories