ഇടുക്കി കട്ടപ്പന ഗവ.കോളേജ് ഇനി സമ്പൂർണ സൗരോർജ കലാലയം. അനർട്ടിന്റെ മേൽനോട്ടത്തിൽ 70 കിലോവാട്ട് ശേഷിയുള്ള സൗരോർജ പവർ പ്ലാന്റാണ് കോളേജിൽ സ്ഥാപിച്ചിരിക്കുന്നത്. കോളേജിന്റെ ആവശ്യത്തിന് ശേഷം വരുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് കൈമാറും.
കട്ടപ്പന ഗവണ്മെന്റ് കോളേജിലെ പ്രധാന ബ്ലോക്കിന്റെ മുകളിലാണ് 7000 ചതുരശ്ര അടിയിൽ സൗരോർജ പവർ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 62 ലക്ഷം രൂപ മുതൽ മുടക്കിൽ 83 കിലോവാട്ട് വൈദ്യുതി ഉദ്പാദിക്കുവാൻ കഴിയുന്ന പ്ലാൻ്റാണ് അനർട്ടിൻ്റെ മേൽനോട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 45 ലക്ഷം രൂപ മുടക്കി 70 കിലോവാട്ട് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുന്നത്.
കോളേജിലെ മലയാളം,സയൻസ് ബ്ലോക്കുകളാണ് ഓൺഗ്രിഡ് സംവിധാനത്തിൽ 70 കിലോവാട്ട് ശേഷിയുടെ പരിധിയിലുള്ളത് പ്രതിദിനം 350 യൂണിറ്റ് വരെ വൈദ്യുതി നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
കോളേജിന്റെ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്കു വിലയ്ക്ക് നിലവിൽ നല്‍കുന്നുണ്ട്. സമീപ ഭാവിയിൽ കോളേജ് കെട്ടിടത്തില്‍ 10 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ലൈബ്രറി കെട്ടിടത്തില്‍ മൂന്ന് കിലോവാട്ട് ഓഫ്ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും സ്ഥാപിയ്ക്കാൻ പദ്ധതി ഉണ്ട് .